തറാവീഹ്; ഭിന്നാഭിപ്രായമുണ്ട്, പക്ഷെ 20 റക്അത്തോ?


ഉമര്‍ (റ)ന്റെ കാലത്ത് ജനങ്ങള്‍ 23 റക്അത്ത് നമസ്‌കരിച്ചിരുന്നു എന്ന ഹദീസ് സ്വഹീഹല്ല. കാരണം ഈ ഹദീസ് പരമ്പര മുറിഞ്ഞതാണ്. ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നത് യസീദുബ്‌നു റൂമാനില്‍ നിന്നാണ്. അദ്ദേഹം ഉമര്‍ (റ)നെ കണ്ടിട്ടില്ല.

റാവീഹിന്റെ റക്അത്തുകളുടെ എണ്ണത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. തര്‍ക്കവിഷയങ്ങളില്‍ ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കണമെന്നാണ് അല്ലാഹുവിന്റെ കല്‍പന. ''വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുന്നപക്ഷം നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക'' (നിസാഅ് 59).


പി കെ മൊയ്തീൻ സുല്ലമി പണ്ഡിതൻ, എഴുത്തുകാരൻ