കാഫിർ, മുശ്രിക്ക്, മുനാഫിഖ് എന്നീ പദങ്ങൾ വിശുദ്ധ ഖുർആനിലും തിരുവചനങ്ങളിലും ധാരാളമായി കാണാം. ഇത്തരം പ്രയോഗങ്ങൾ ഒരു പ്രത്യേക ജാതിയെയോ സമുദായത്തെയോ ഉദ്ദേശിച്ചല്ല. പേര് മുഹമ്മദായിരുന്നാലും നാരായണനായിരുന്നാലും ഔസേപ്പായിരുന്നാലും അവർ ദൈവത്തെ നിഷേധിക്കുന്നുവെങ്കിൽ ദൈവത്തിൽ പങ്കുചേർക്കുന്നുവെങ്കിൽ, കപടത കാണിക്കുന്നുവെങ്കിൽ അവരെല്ലാം മേൽ പറഞ്ഞ ഗണത്തിൽ പെട്ടവരാണ്.
വിശുദ്ധ ഖുർആനും പ്രവാചകനും ഒരു പ്രത്യേക സമുദാത്തിലേക്ക് മാത്രം ഇറക്കപ്പെട്ടതല്ല. മാനവരാശിയുടെ നന്മ ഉദ്ദേശിച്ച് ഇറക്കപ്പെട്ടതാണ്.