ഉമര്‍; ചരിത്രത്തിലേക്കു കൈപിടിച്ചു കൊണ്ടുപോകുന്ന കാഴ്ചയുടെ തീര്‍ത്ഥയാത്ര

വി കെ ഹാരിസ്

ഖലീഫ ഉമര്‍ ഇബ്‌നുല്‍ ഖത്താബിന്റെ ജീവിതത്തിലേക്കും ചരിത്രത്തിലേക്കും വെളിച്ചം പകരുന്ന ഇസ്‌ലാമിക ചരിത്ര പരമ്പരയാണ് 'ഉമര്‍'.

സ്‌ലാമിലെ ഏറ്റവും ആദരണീയ ചരിത്രപുരുഷന്മാരില്‍ ഒരാളായ രണ്ടാം ഖലീഫ ഉമര്‍ ഇബ്‌നുല്‍ ഖത്താബിന്റെ ജീവിതത്തിലേക്കും കാലങ്ങളിലേക്കും ആഴ്ന്നിറങ്ങുന്ന ഇസ്‌ലാമിക ചരിത്ര പരമ്പരയാണ് 'ഉമര്‍'. നീതി, അനുകമ്പ, ഇസ്‌ലാമിക മൂല്യങ്ങള്‍ എന്നിവയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സമര്‍പ്പണം പ്രകടമാക്കുന്ന ഈ അറബ് ടെലിവിഷന്‍ ഡ്രാമ സീരീസ് രണ്ടാം ഖലീഫയുടെ 18 വയസ്സ് മുതല്‍ മരണം വരെയുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ്.