ഇസ്‌ലാമിക ലോകത്ത് രാഷ്ട്രീയ പ്രേരിതമായി രൂപംകൊണ്ട സംഘങ്ങളില്‍ ആദ്യത്തേതാണ് ശിആ പ്രസ്ഥാനം.
എഡി 657ല്‍ അലി(റ)യുടെ ഭരണകാലത്ത് നടന്ന സിഫ്ഫീന്‍ യുദ്ധാനന്തരം പൊടുന്നനെ സംഘടിച്ചുവന്ന വിഭാഗമായിരുന്നു ഖവാരിജുകള്‍. ഇവര്‍ ജന്മം കൊള്ളുന്നതിനും ശക്തിപ്പെടുന്നതിനും മുമ്പേ തന്നെ അലിയെ മുന്‍നിര്‍ത്തികൊണ്ടുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞിരുന്നു.
