ഭാര്യ ഇവാ ബ്രൗണ്‍ കഴിഞ്ഞാല്‍ ഹിറ്റ്‌ലറോട് എറ്റവും അടുത്തയാള്‍ താനായിരുന്നുവെന്ന് ആത്മകഥയുടെ ആമുഖത്തില്‍ ലിന്‍ജ് വ്യക്തമാക്കുന്നുണ്ട്.
മിഷിനെപ്പോലെ ഹിറ്റ്‌ലറെ സേവിച്ച മറ്റൊരു ബോഡി ഗാഡാണ് ഹൈന്‍സ് ലിന്‍ജ് (Heinz Linge - 1913 -1980). മിഷ് അടക്കമുള്ള പഴ്‌സണല്‍ സെക്യുരിററി സ്റ്റാഫിന്റെ തലവനായിരുന്നു ലിന്‍ജ്. ചാന്‍സലറായ ശേഷമുള്ള ഹിറ്റ്‌ലറുടെ മിക്കവാറും ഫോട്ടോകളില്‍ തൊട്ടുപിന്നിലായി ലിന്‍ജിനെയും കാണാനാവും. ഭാര്യ ഇവാ ബ്രൗണ്‍ കഴിഞ്ഞാല്‍ ഹിറ്റ്‌ലറോട് എറ്റവും അടുത്തയാള്‍ താനായിരുന്നുവെന്ന് ആത്മകഥയുടെ ആമുഖത്തില്‍ ലിന്‍ജ് വ്യക്തമാക്കുന്നുണ്ട്.
ഏപ്രില്‍ 29 വ്യാഴാഴ്ച രാത്രി അവസാനത്തെ വില്‍പ്പത്രം തയാറാക്കാനുള്ള തിരക്കിലാണ് ഹിറ്റ്‌ലര്‍. അത് പൂര്‍ത്തിയായപ്പോള്‍ സമയം വളരെ വൈകി. അര്‍ധരാത്രി കഴിഞ്ഞ് നാലു മണി. ശേഷം ചാന്‍സലര്‍ ബങ്കറിലെ സ്റ്റഡി റൂമിലെത്തി. കൂടെ ഭാര്യ ഇവാ ബ്രൗണും.
നാസി യൂണിഫോമും കറുത്ത ട്രൗസറുമാണ് ഹിറ്റ്‌ലര്‍ ധരിച്ചത്. ഇവാ വെള്ള ഫ്രില്ലുള്ള നീല ഡ്രസ്സും. വാതിലടച്ച് ചെറിയ സെറ്റിയില്‍ അവര്‍ ഇരുന്നു. സമയം 4.15. പത്തു മിനുട്ട് കഴിഞ്ഞിരിക്കും. ആ സമയത്ത് ഹിറ്റ്‌ലറുടെ പഴ്‌സണല്‍ സെക്യുരിറ്റി ചീഫായ എസ്.എസ് ഓഫീസര്‍ ഹൈന്‍സ് ലിന്‍ജ് അസ്വസ്ഥനായി പുറത്തുണ്ട്.
വെടിമരുന്നിന്റെ മണം കീ ഹോളിലൂടെ പുറത്തു വരുന്നതായി ലിന്‍ജിന് തോന്നി. പക്ഷേ ഒറ്റയ്ക്ക് കതക് തുറക്കാനുള്ള ധൈര്യമുണ്ടായില്ല. അതിനാല്‍ മാര്‍ട്ടിന്‍ ബോര്‍മാനെ വിളിക്കാന്‍ പോയി.
ബ്രിട്ടീഷ് ചരിത്രകാരനായ ട്രവര്‍ റൂപ്പര്‍ ലിന്‍ജിനെ ഇന്റര്‍വ്യൂ ചെയ്യുന്ന വീഡിയോ അസോസിയേറ്റഡ് പ്രസ് പുറത്തിറക്കിയിട്ടുണ്ട്. മിഷ് പറഞ്ഞ അതേ കാര്യങ്ങളാണ് ലിന്‍ജും വിവരിച്ചത്. ''ഞാനാണ് അവസാനമായി ഹിറ്റ്‌ലര്‍ക്ക് ഗുഡ് ബൈ പറഞ്ഞയാള്‍. ശേഷം അദ്ദേഹം റൂമിലേക്ക് പോയി. സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു'' എന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു.
ഡോറിന്റെ കീ ഹോളിലൂടെ വെടിമരുന്നിന്റെ മണം പുറത്തേക്ക് വന്നപ്പോള്‍ മരണം നടന്നതായി മനസ്സിലായെന്നും ഉടനെ മാര്‍ട്ടിന്‍ ബോര്‍മാനെ വിളിക്കാന്‍ പോയെന്നും അദ്ദേഹം പറയുന്നു. തന്റെ കൂടെ ഫ്യൂറെറുടെ റൂമിലേക്ക് വരണമെന്ന് ബോര്‍മാനോട് പറഞ്ഞു. രണ്ടുപേരും മുറി തുറന്നപ്പോള്‍ കണ്ട കാഴ്ച മിഷ് വിവരിച്ചത് തന്നെ.
മരിച്ച ശേഷം എന്തൊക്കെ ചെയ്യണമെന്ന് ലിന്‍ജിനോട് ഹിറ്റ്‌ലര്‍ മുന്‍കൂട്ടി പറഞ്ഞിരുന്നു. അതു കൊണ്ടു തന്നെയാകാം മുറിയില്‍ കടന്ന ശേഷം ഒരു ബ്ലാങ്കറ്റ് (പുതപ്പ്) വിരിക്കുകയാണ് ലിന്‍ജ് ചെയ്തത്. കണ്ട കാഴ്ചയില്‍ സ്തബ്ധനാവുകയോ നേതാവിന്റെയും ഭാര്യയുടേയും മൃതദേഹങ്ങള്‍ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയോ ചെയ്തില്ല.
മറ്റാരോടെങ്കിലും കൂടിയാലോചിക്കേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. ഹിറ്റ്‌ലറുടെയും ഭാര്യയുടേയും മൃതദേഹങ്ങള്‍ ബ്ലാങ്കറ്റിലേക്ക് മാറ്റി. തകര്‍ന്ന തലയോടിലേക്ക് നോക്കിയില്ലെന്നും എങ്ങനെയെങ്കിലും കെട്ടിപ്പൊതിഞ്ഞ് ശവം പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം അനുസ്മരിക്കുന്നു. ലിന്‍ജും മറ്റു രണ്ട് പേരും കൂടിയാണ് അത് പുറത്തെത്തിച്ചത്.
ഡെഡ്ബോഡി എന്ത് ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ ചാന്‍സലറി ഗാഡനില്‍ കൊണ്ടുപോയി കത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാത്രമല്ല, ശവശരീരം കത്തിക്കാനുള്ള പെട്രോള്‍ ശേഖരിച്ചു വെക്കണമെന്ന് അഞ്ചു ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഹിറ്റ്‌ലര്‍ തന്നോട് പറഞ്ഞുവെന്നാണ് ലിന്‍ജ് വെളിപ്പെടുത്തുന്നത്. പഴ്‌സണല്‍ സെക്യുരിറ്റി ഓഫീസര്‍ ഓട്ടോ ഗണ്‍ഷേയാണെത്രെ പെട്രോള്‍ ശേഖരിക്കാന്‍ പോയത്. നാല്‍പ്പത്തിനാല് ഗ്യാലന്‍ പെട്രോള്‍ ചാന്‍സലറി ഗാഡനില്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് ചരിത്രകാരനായ ട്രവര്‍ റൂപ്പറിന്റെ റിപ്പോര്‍ട്ട്
ആത്മഹത്യക്ക് പത്തു ദിവസങ്ങള്‍ക്ക് മുമ്പ്, ഏപ്രില്‍ 20ന് ഹിറ്റ്‌ലറുടെ അമ്പത്തിയാറാം പിറന്നാളായിരുന്നു. ജനുവരി മാസത്തില്‍ ബങ്കറിലാണ് ഹിറ്റ്‌ലര്‍ രാത്രി ഉറങ്ങിയിരുന്നത്. എങ്കിലും പകല്‍ സമയം ജോലി ചെയ്യാന്‍ ചാന്‍സലറി ബില്‍ഡിങ്ങിലെ ഓഫീസിലെത്തുമായിരുന്നു. ഫെബ്രുവരി 2ന് അമേരിക്കന്‍ യുദ്ധവിമാനങ്ങളുടെ ശക്തമായ ബോംബിങ്ങ് ബെര്‍ലിന്‍ നഗരത്തിലുണ്ടായി.
ഹിറ്റ്‌ലറുടേയും ഭാര്യ ഇവാ ബ്രൗണിന്റേയും പ്രൊപഗണ്ടാ മന്ത്രി ഗീബല്‍സിന്റേയും ഭാര്യയുടെയും ആത്മഹത്യകളെ തുടര്‍ന്ന് ഒട്ടേറെ നാസികളും ആത്മഹത്യയില്‍ ജീവിതം ഒടുക്കി!
അതോടെ ബങ്കറില്‍ നിന്ന് ഹിറ്റ്‌ലര്‍ പുറത്തിറങ്ങാതായി. പിന്നീട് പുറത്തിറങ്ങിയത് പിറന്നാളാഘോഷത്തിനാണ്. ഏപ്രില്‍ 20ന്. ചാന്‍സലറി ബില്‍ഡിങ്ങിന്റെ അടുത്ത് ഹിറ്റ്‌ലര്‍ യൂത്ത് എന്ന സംഘടനയിലെ അംഗങ്ങളുമായി സംസാരിക്കുന്ന ഫോട്ടോ ലഭ്യമാണ്. ഹിറ്റ്‌ലര്‍ പ്രത്യക്ഷപ്പെട്ട അവസാന ചിത്രവും ഇതാകാം. പിറന്നാള്‍ ആഘോഷം കഴിഞ്ഞ് വീണ്ടും ബങ്കറിലേക്ക് നീങ്ങി.
ഇതിനെ ആഘോഷം എന്ന് ഉപചാരപൂര്‍വം പറയാമെന്നേയുള്ളൂ. മുന്‍ വര്‍ഷങ്ങളിലേതുപോലെ കളര്‍ഫുള്‍ ആയ ആഘോഷങ്ങളൊന്നും ഉണ്ടായില്ല. നാസി നേതാക്കള്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഉച്ച കഴിഞ്ഞ് ഹിറ്റ്‌ലര്‍ ചാന്‍സലറി ഗാര്‍ഡനിലെത്തി. പതിനഞ്ചു വയസിന് താഴെയുള്ളവരുടെ ഹിറ്റ്‌ലര്‍ യൂത്ത് എന്ന സംഘടനയിലെ ഏതാനും അംഗങ്ങളെ കാണാന്‍.
ആര്‍തര്‍ ആക്‌സ്മാന്‍ എന്ന സംഘടനാ ചീഫും അവിടെ എത്തിയിരുന്നു. യുദ്ധത്തില്‍ നാസി പട്ടാളക്കാര്‍ വന്‍തോതില്‍ കൊല്ലപ്പെടുകയും തോല്‍വി ആരംഭിക്കുകയും ചെയ്തതോടെ ഈ സംഘടനയിലെ കുട്ടികളേയും യുദ്ധത്തിനിറക്കി! എന്നാല്‍ അനുഭവസമ്പന്നരായ ശത്രുസൈന്യത്തിനു മുന്നില്‍ അവര്‍ മരിച്ചുവീഴുകയായിരുന്നു.
ഭാവി നാസികളെ വാര്‍ത്തെടുക്കാനാണ് കുട്ടികള്‍ക്കായി സംഘടനയുണ്ടാക്കിയത്. ഈ സംഘടനയില്‍ ചേരാത്ത കുട്ടികളുടെ മാതാപിതാക്കളെ നാസി ഭരണകൂടം പലവിധേന പീഡിപ്പിച്ചു. പിഴ ചുമത്തല്‍ മുതല്‍ തടവുശിക്ഷ വരെ.
വൈകിയാണെങ്കിലും നാസികള്‍ ജര്‍മ്മനിയെ നശിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞ ഈ സംഘടനയിലെ ചിലര്‍ നാസി വിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ തുടങ്ങി. അതിലെ ചില വരികള്‍ Time Magazine ഉദ്ധരിച്ചത് താഴെ:
' The eyes of even the most stupid Germans, these eyes have been opened by the terrible blood bath in which Hitler and his confederates are trying to drown all Europe in the name of the freedom of the German nation. Germany's name will remain forever dishonored if German youth does not at last rise up, avenge and destroy its tormentors and help in the building of a new spirit in Europe. Girl students and men students, the nation looks to us. It expects from us in 1943 the breaking of the National Socialist terror.' [11]
മാനസികമായി തകര്‍ന്ന ഹിറ്റ്‌ലര്‍
ബെര്‍ത്ത് ഡേ ആയപ്പോഴേക്കും ശാരീരികമായും അവശനായിക്കഴിഞ്ഞിരുന്നു ഹിറ്റ്‌ലര്‍. ആ സന്ദര്‍ഭത്തില്‍ എടുത്ത ഫോട്ടോകളിലും വീഡിയോകളിലും കൈകള്‍ വിറയ്ക്കുന്നതായി കാണാമെന്ന് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഹിറ്റ്‌ലര്‍ യൂത്ത് അംഗങ്ങള്‍ക്ക് ഷേക്ക് ഹാന്റ് കൊടുത്ത ശേഷം കണ്‍ട്രോള്‍ നഷ്ടപ്പെട്ട പോലെ കൈകള്‍ വിടാതെ കുലുക്കിക്കൊണ്ടേയിരുന്നു.
പഴ്‌സണല്‍ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച ചില ഗവേഷകര്‍ അവസാന വര്‍ഷങ്ങളില്‍ ഹിറ്റ്‌ലറെ പാര്‍ക്കിന്‍സണ്‍സ് ബാധിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്. മാസങ്ങള്‍ക്ക് മുമ്പേ നശിച്ച സേനാ വ്യൂഹങ്ങള്‍ക്ക് വീണ്ടും വീണ്ടും പോരാടാനുള്ള ഉത്തരവുകള്‍ നല്‍കുന്നിടത്തോളം ഹിറ്റ്‌ലര്‍ മാനസിക വിഭ്രാന്തിയിലായി.
അവസാനത്തെ ഈ പൊതുപരിപാടിക്കു ശേഷം പ്രമുഖ നാസി നേതാക്കളായ ഹിമ്‌ളര്‍, സ്പീര്‍, ഡോനിറ്റ്‌സ്, റോസെന്‍ബെര്‍ഗ് അടക്കമുള്ളവര്‍ ബെര്‍ലിന്‍ വിട്ട് പോകാന്‍ തുടങ്ങി! ഹിറ്റ്‌ലറുടേയും ഭാര്യ ഇവാ ബ്രൗണിന്റേയും പ്രൊപഗണ്ടാ മിനിസ്റ്റര്‍ ഗീബല്‍സിന്റേയും ഭാര്യയുടെയും ആത്മഹത്യകളെ തുടര്‍ന്ന് ഒട്ടേറെ നാസികളും ആത്മഹത്യയില്‍ ജീവിതം ഒടുക്കി!
ആയിരം വര്‍ഷങ്ങള്‍ നാസി പാര്‍ട്ടി ജര്‍മ്മനി ഭരിക്കുമെന്ന് 1934ല്‍ പ്രഖ്യാപിച്ച ഹിറ്റ്‌ലര്‍ പതിനൊന്നാം വര്‍ഷം കുടുംബ സമേതം ആത്മഹത്യ ചെയ്ത് നാസി ഭരണത്തിന് അന്ത്യം കുറിച്ചു.
കുറിപ്പുകള്‍:
7.Heinz Linge , With Hitler to the End , Frontline Books , 2009.
8.Michael E. Ruane എഴുതിയ ലേഖനം. Washington Post, 2020 April 30.
9. ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാണ്. ഹിറ്റ്‌ലറുടെ ശവം പൊതിഞ്ഞ ബ്ലാങ്കറ്റിന്റെ കാലുകള്‍ ഉള്ള ഭാഗം ലിന്‍ജും തല ഭാഗം ഹോഗല്‍, ലിന്റ് ലോഫ്, റൈസര്‍ എന്നിവരുമാണ് താങ്ങിയിരുന്നതെന്നും ഗീബല്‍സ്, ക്രെബ്‌സ്, ബുര്‍ഡോര്‍ഫ്, ഗണ്‍ഷെ, കെംക്ക എന്നിവര്‍ അനുഗമിച്ചിരുന്നു എന്നും ആര്‍ക്കൈവല്‍ രേഖകളെ ആസ്പദമാക്കി ഡോ. ഗ്രെഗ് ബ്രാഡ് ഷര്‍ വിവരിച്ചിട്ടുണ്ട്. അദ്ദേഹം അവലംബിച്ച രേഖകള്‍ താഴെ:
Testimony of Mr. Erich Kempka on the last days of Hitler, Berchtesgaden, June 20, 1945, File: 3735-PS, United States Evidence Files, 1945-46 (NAID 305264) Record Group 238; Testimony of Erich Kempka, July 3, 1946, Official Transcripts International Military Tribunal, Nuremberg, Germany, July 3, 1946, p. 12,897, ibid.; Historical Branch, War Department General Staff, G-2, Historical Interrogation Commission, Oberstrumbanfuehrer Erich Kempka, Chief Driver & Head of the Fuehrer's Motor Pool, September 26, 1945, Third Army Intelligence Center, Lt. Col. O. J. Hale, Interrogator, File: Historical Interrogation Reports Relating to Prisoner of War Interrogations, 1943-1945 (NAID 2790598) Record Group 165; Special Interrogation of Erich Kempka, at US Third Army Internment Camp No. 6, Moosburg, October 7, 1945, enclosure to Memorandum, Brigadier [no name given], Counter Intelligence Bureau (CIB), GSI (b), Headquarters, British Army of the Rhine to Assistant Chief of Staff, G-2 (CI), Headquarters, US Forces European Theater, Subject: Investigation into the Death of Hitler, November 22, 1945, Document No. CIB/B3/PF.582, File: Major Trevor-Roper Interrogations, ibid.; Trevor-Roper, The Last Days of Hitler, pp. 201-202; Joachimsthaler, The Last Days of Hitler, pp. 153-154, 192-196; Linge, With Hitler to the End, p. 200; Kempka, I Was Hitler's Chauffeur, pp. 78, 79; Eberle and Uhl, eds., The Hitler Book, p. 271; Manuscript Statement by Hitler's Aide-de-Camp, Otto Guensche, May 17, 1945 in Vinogrado, Pogonyi, and Teptzov, Hitler's Death, p. 164; Evidence of the Head of Hitler's Bodyguard Hans Rattenhuber, Moscow, May 20, 1945 in Vinogrado, Pogonyi, and Teptzov, Hitler's Death, p. 195; Interrogation of Arthur Axmann, Palace of Justice, Nuremberg, 1630-1930 hours, January 7, 1948, pp. 33, 35, 41,Interrogations of Hitler Associates, Musmanno Collection, Gumberg Library Digital Collections, Duquesne University; [Interrogation of] Erwin Jakubeck, Munich, February 6, 1948, p. 32, Interrogations of Hitler Associates, Musmanno Collection, Gumberg Library Digital Collections, Duquesne University; [Interrogation of] Christa Schroeder, Ludwigsburg, January 25, 1948, p. 6, Interrogations of Hitler Associates, Musmanno Collection, Gumberg Library Digital Collections, Duquesne University.
10.Michael E. Ruane എഴുതിയ ലേഖനം. The Washington Post, 2020 April 30
11. Time Magazine, 2019 October 17
