സ്തനാര്‍ബുദവും കീമോതെറാപ്പിയും


നാല്പത് വയസ്സിനു ശേഷം വര്‍ഷംതോറുമോ അല്ലെങ്കില്‍ രണ്ടു വര്‍ഷത്തില്‍ ഒരിക്കലോ മാമ്മോഗ്രാമുകളും ക്ലിനിക്കല്‍ ബ്രെസ്റ്റ് എക്സാമുകളും നടത്തുന്നത് സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടെത്താനും ചികില്‍സിക്കാനും സഹായിക്കും.

വളരെ കുറച്ച് ട്യൂമറുകള്‍ക്ക് ഒഴികെ മിക്കവാറും എല്ലാ സ്തനാര്‍ബുദങ്ങള്‍ക്കും കീമോതെറാപ്പി ആവശ്യമാണ്. രോഗത്തിന്റെ സ്റ്റേജ്, ട്യൂമറിന്റെ സ്വഭാവം, ചില പ്രത്യേകതരം മോളിക്യുലാര്‍ മാര്‍ക്കേഴ്സ് എന്നിവ പരിശോധിച്ചാണ് കീമോതെറാപ്പി നിശ്ചയിക്കുന്നത്. 4 മാസം മുതല്‍ ചിലപ്പോള്‍ 18 മാസം വരെ നീണ്ടുപോകാറുണ്ട്. സ്തനാര്‍ബുദ ചികിത്സയ്ക്ക് മുടി പോകാത്ത കീമോതെറാപ്പി ഇല്ല. എന്നാല്‍ പോയ മുടി തിരിച്ചുവരുന്നതാണ്.


ഡോ. ജോജോ വി ജോസഫ് Writer (Surgical Oncologist)