തീവ്രവാദം വേരു പിടിപ്പിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായപ്പോള്‍, സാമുദായിക ധ്രുവീകരണം ശക്തിപ്പെട്ടപ്പോള്‍ ശബാബ് എടുത്ത കരുത്തുറ്റ നിലപാട് വിഭാഗീയ ചിന്തകള്‍ക്കെതിരെ പൊതുബോധം രൂപപ്പെടുത്താന്‍ ഏറെ സഹായകമായി.
കേരളത്തില്‍ തീവ്രവാദം വേരു പിടിപ്പിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായപ്പോള്‍ ശബാബ് എടുത്ത ഉറച്ച നിലപാട് തീവ്രവാദത്തിനും വര്‍ഗീയതക്കും എതിരെ പൊതുബോധം രൂപപ്പെടുത്താന്‍ ഏറെ സഹായകരമായിട്ടുണ്ട്. ബാബരി മസ്ജിദ് ധ്വംസനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ധ്രുവീകരണം ശക്തിപ്പെട്ട സാഹചര്യത്തിലും ശബാബ് സ്വീകരിച്ച പക്വവും വിവേകപൂര്‍ണവുമായ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടു.