മാധ്യമ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ മൂല്യച്യുതിയുടെയും അസാധാരണമായ തകര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ ശബാബിനെ പോലുള്ള പ്രസിദ്ധീകരണം കേരളീയ സമൂഹത്തിന് നല്‍കുന്ന സംഭാവന വളരെ വലുതാണ്.
താല്‍പര്യപൂര്‍വം ഞാന്‍ വായിക്കുന്ന പ്രസിദ്ധീകരണങ്ങളില്‍ ഒന്നാണ് ശബാബ് വാരിക. ഈ താല്‍പര്യം തീര്‍ച്ചയായും ഞാന്‍ അതില്‍ എഴുതാറുണ്ട് എന്നതുകൊണ്ടല്ല. ഇന്നും കേരളത്തിലെ മാധ്യമങ്ങള്‍ക്കിടയില്‍ ഗൗരവതരമായ നിരീക്ഷണത്തിനും സംസ്‌കാര സമ്പന്നമായ പരസ്പര ആശയ വിനിമയത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ഒരു പ്രസിദ്ധീകരണമെന്നതിനാലാണ്.