വര്‍ഷങ്ങള്‍ ഏറെ മുമ്പാണ്, അല്‍ഐനില്‍ വെച്ച് അബുല്ലൈസ് എന്ന സുഹൃത്തിനോട് സൗഹൃദ സംവാദത്തിനിടെ ഒരു ഇടതുപക്ഷ സുഹൃത്ത്, മേശയ്ക്കു മുകളില്‍ ശബാബ് കണ്ടിട്ട് പറഞ്ഞു: 'ഇതുപോലുള്ള പ്രസിദ്ധീകരണങ്ങളാണ് നിങ്ങളെ കള്ളികളിലാക്കുന്നതും നന്മയെ ഇല്ലാതാക്കുന്നതും.' ഒരു ശങ്കയ്ക്കും ഇടയില്ലാത്ത വിധം അബുല്ലൈസ് പ്രതികരിച്ചു: 'എന്നില്‍ എന്തെങ്കിലും നന്മ അവശേഷിക്കുന്നുവെങ്കില്‍ അത് ഈ ശബാബ് കാരണമാണ്!' സത്യമതാണ്.
ഇസ്‌ലാഹിന്റെ ആശയമുള്‍ക്കൊണ്ട ഒരു തലമുറയില്‍, വാരം തോറും അടുത്തെത്തി ആദര്‍ശ-സ്വഭാവ അറിവുകള്‍ വായനക്കാരിലേക്കും അവരുടെ ഗൃഹ-സൗഹൃദ വൃത്തങ്ങളിലേക്കും പ്രസരിപ്പിക്കുന്നതില്‍ ശബാബിന് ചെറുതല്ലാത്ത പങ്കുണ്ട്. നാല്‍പതിലധികം വര്‍ഷം മുമ്പുള്ള ഒരു സംഭവം പറയാം.