മുസ്ലിംകളെന്ന നിലയില്‍ വിശ്വാസത്തിന്റെ പ്രഭയില്‍ ജീവിക്കാന്‍, കേവല പാരമ്പര്യത്തിലുപരി, കൃത്യവും സംശയമില്ലാത്തതുമായ ഈമാന്‍ കൈക്കൊള്ളാന്‍ വായനയെ ശാക്തീകരിക്കണം.
മുസ്ലിം എന്ന നിലയ്ക്ക് ഈമാനും ഇസ്ലാമും നമ്മുടെ വ്യക്തിത്വമാണ്. വ്യക്തമായ ആദര്‍ശവും ആരാധനയും ശീലിപ്പിക്കുക എന്നതോടൊപ്പം തന്നെ വൈജ്ഞാനിക ഉണര്‍വും മതം ഇതിലൂടെ നമുക്ക് നല്‍കുന്നു. മനുഷ്യ ശരീരത്തിന്റെ ജൈവിക പ്രവര്‍ത്തനങ്ങള്‍ക്ക് പോഷകമൂല്യമുള്ള ഭക്ഷണം പോലെ ആത്മാവിന്റെ ഉണര്‍വിനും വളര്‍ച്ചയ്ക്കുമായി വായനയും പഠനവും എന്നതാണ് മതത്തിന്റെ മൗലിക കല്‍പന.