വെറുപ്പിനെ പ്രതിരോധിക്കുക മാത്രമല്ല, പ്രതീക്ഷയെ വളര്‍ത്തിയെടുക്കുക കൂടി വേണം


തലമുറകളായി യുവാക്കളുടെ മനസ്സിനെ രൂപപ്പെടുത്തിയ ശബാബ്, സത്യവിശ്വാസം പുല്‍കാനും സമൂഹനിര്‍മിതിയില്‍ പങ്കാളിയാകാനും തലമുറകള്‍ക്ക് ആത്മവിശ്വാസം നല്‍കി. നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ ശക്തിയില്‍ അതിന്റെ താളുകള്‍ പ്രതീക്ഷയര്‍പ്പിച്ചു.

ര നൂറ്റാണ്ട് ഒരു പ്രസിദ്ധീകരണത്തെ സംബന്ധിച്ച് ദീര്‍ഘമായ കാലയളവാണ്. ശബാബ് വാരിക നിലനില്‍ക്കുക മാത്രമല്ല, അതിന്റെ വ്യാപ്തിയിലും സ്വാധീനത്തിലും വളരുകയും ചെയ്തു എന്നത് വര്‍ത്തമാന കാലത്ത് അതിന്റെ പ്രസക്തിയാണ് കാണിക്കുന്നത്. മുസ്ലിം സമുദായത്തില്‍ ശബാബിന്റെ ആഴത്തിലുള്ള സ്വാധീനവും സമുദായം നല്‍കുന്ന മൂല്യവും ഈ ആഘോഷത്തില്‍ പ്രതിഫലിക്കുന്നുണ്ട്. സമുദായത്തിന് പൊതുവായും, യുവാക്കള്‍ക്ക് വിശേഷിച്ചും വെല്ലുവിളികളെ അതിജീവിക്കാനുള്ള പ്രതീക്ഷയും മാര്‍ഗനിര്‍ദേശവുമാണ് ശബാബ്.


ആശിഷ് ഖേതന്‍ activist, writer, orator