1975ല്‍ തുടങ്ങിയ അക്ഷര പോരാട്ടം പലരുടെയും ജീവിതത്തെ പല വിധത്തില്‍ സ്വാധീനിച്ചിരിക്കുന്നു. വായനക്കാരായും എഴുത്തുകാരായും പ്രചാരകരായും സംഘാടകരായും ശബാബിനെ നെഞ്ചേറ്റിയവരുടെ ഒത്തുചേരല്‍ ചരിത്രത്തിലെ തുല്യതയില്ലാത്ത അധ്യായമത്രെ.
സാഹിത്യനഗരിയുടെ ചരിത്ര തീരത്തേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി ശബാബ് ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം. മലയാളത്തിന്റെ ഇസ്ലാമിക വായനക്ക് അമ്പതാണ്ട് എന്ന പ്രമേയത്തില്‍ 2024 ഡിസംബര്‍ 8ന് കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് പ്രസിദ്ധീകരണ ചരിത്രത്തില്‍ സ്വര്‍ണവര്‍ണങ്ങളില്‍ രേഖപ്പെടുത്തേണ്ട ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനം അരങ്ങേറിയത്.