പ്രസിദ്ധീകരണ രംഗത്ത് അമ്പതു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ശബാബുമായി ബന്ധപ്പെട്ട് നടപ്പില്‍ വരുത്തുന്ന പദ്ധതികളെ കുറിച്ച്..
പ്രസിദ്ധീകരണരംഗത്ത് ശബാബ് വാരിക അരനൂറ്റാണ്ട് പിന്നിടുന്നു. 1975 ജനുവരി 2ന് പാക്ഷികമായി അച്ചടി ആരംഭിച്ച ശബാബ് 1985 ജനുവരി 4നാണ് വാരികയായി പുറത്തിറങ്ങുന്നത്. 1974 സെപ്തംബര്‍ 8ന് കോഴിക്കോട് റഹ്മാനിയ്യ സ്‌കൂളില്‍ ചേര്‍ന്ന ഐഎസ്എം സംസ്ഥാന പ്രവര്‍ത്തക സമിതി യോഗമാണ് ശബാബ് പുറത്തിറക്കാന്‍ തീരുമാനിക്കുന്നത്.