ആരാധനാ സ്വാതന്ത്ര്യം ഉള്ളപ്പോള്‍ തന്നെ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന വേഷവിധാനവും അച്ചടക്കവും മര്യാദകളും പാലിക്കണമെന്ന് മതം പഠിപ്പിക്കുന്നു.
ഇസ്ലാമിന്റെ ആത്മീയ ചൈതന്യം വിളങ്ങുന്ന ദൈവിക ഭവനങ്ങളാണ് മസ്ജിദുകള്‍. ആരാധനയുടെയും വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളായ ഈ പുണ്യഗേഹങ്ങള്‍ പുരുഷന്മാര്‍ക്ക് എന്നപോലെ വനിതകള്‍ക്കും അല്ലാഹുവിനെ സ്മരിക്കാനുള്ള വിശുദ്ധ ഗേഹങ്ങളാണ്.
