വിവാഹമോചനങ്ങള്‍ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷെ ഒരുതരത്തിലും ചേര്‍ന്നുപോകാന്‍ സാധിക്കാത്തവരുടെ ജീവിതം മോചനം നടത്തിയില്ല എങ്കില്‍ ദുരന്ത സമാനമായിരിക്കും. അത്തരം ഘട്ടത്തിലാണ് ഇസ്ലാം സ്ത്രീക്കും പുരുഷനും വിവാഹ മോചനത്തിന് അനുവാദം നല്‍കുന്നത്.
സാധാരണ ഗതിയില്‍ വിവാഹമോചനത്തിന് ത്വലാഖ് എന്നാണ് പ്രയോഗിക്കാറുള്ളത്. സ്ത്രീകള്‍ മുന്‍കൈയെടുത്ത് വിവാഹബന്ധം അവസാനിപ്പിക്കുന്ന രീതിയാണ് ഖുല്‍ഉം ഫസ്ഖും. ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്താല്‍ അവ പരിഹരിക്കാന്‍ കുടുംബത്തിനകത്ത് നിന്ന് നീതിബോധമുള്ള ആളുകള്‍ മുന്നോട്ട് വരണം. ചര്‍ച്ച ചെയ്ത് വീട്ടുവീഴ്ച കാണിച്ച് രഞ്ജിപ്പ് ശ്രമങ്ങള്‍ ഉണ്ടാവണം.