വിവാഹം രണ്ടു വ്യക്തികള്‍ക്കിടയില്‍ നടക്കുന്നതാണെങ്കിലും അത് ആ വ്യക്തികള്‍ക്ക് ചുറ്റുമുള്ളവരെയും അതുവഴി സമൂഹത്തെയും സ്വാധീനിക്കുന്ന ഒന്നാണ്. രണ്ട് വ്യത്യസ്തരായവര്‍ ഒന്നിക്കുമ്പോള്‍, അവിടെ ഒരു തരത്തില്‍ സാംസ്‌കാരിക സമന്വയത്തിന് കൂടി വേദിയാവുകയാണ് ചെയ്യുന്നത്.
സ്‌നേഹവും ബഹുമാനവും പങ്കുവെച്ച് പരസ്പരം താങ്ങും തണലുമായി ഇണകളായി ജീവിക്കുന്ന വൈവാഹിക ജീവിതം എത്ര മനോഹരമാണ്. ഇതാണ് വിവാഹം കൊണ്ട് അര്‍ഥമാക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നു വിഭിന്നമായി, വൈവാഹിക ജീവിതത്തോടു കൂടെ, ജീവിതത്തിലെ സകല സന്തോഷങ്ങളും നഷ്ടപ്പെടുന്നവരും ഏറെയാണ്. ഇത്തരം സാഹചര്യങ്ങളും ഉണ്ടാവാമെന്നത് പലര്‍ക്കും വൈവാഹിക ജീവിതത്തിനോട് ഭയമുണ്ടാവാന്‍ കാരണമായിട്ടുണ്ട്.