വ്യാജ വീഡിയോ ഷെയര്‍ ചെയ്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അപമാനിക്കപ്പെട്ടു എന്ന് പല പ്രൊഫൈലുകളും തലവാചകം നല്‍കുകയുണ്ടായി. ഈ പ്രചരണം തീര്‍ത്തും അവാസ്തവവും സന്ദര്‍ഭത്തില്‍ നിന്നു മുറിച്ചു മാറ്റിയതുമാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു.
കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരം ന്യൂഡല്‍ഹി കോട്ല റോഡില്‍ ഇന്ദിരാഭവന്‍ എന്ന പേരില്‍ നിര്‍മാണം പൂര്‍ത്തിയാവുകയും ഉദ്ഘാടനം ഇയ്യിടെ നടക്കുകയുമുണ്ടായി. 47 വര്‍ഷത്തിലധികമായി നിലവിലുണ്ടായിരുന്ന ഇന്ദിരാ ഭവന്‍, 24, അക്ബര്‍ റോഡ് ഓഫീസ് എന്ന അഡ്രസ്സ് 9 എ, കോട്ല റോഡ് എന്ന വിലാസത്തിലേക്ക് മാറിയിരിക്കുന്നു.