ഡൊണള്‍ഡ് ട്രംപിന്റെ വീഡിയോ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ എഡിറ്റിംഗ് നടന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ചുണ്ടുകളില്‍ വക്രത പ്രകടമായിരുന്നു. ഇത് വീഡിയോ എഡിറ്റ് ചെയ്തതാവാം എന്ന സന്ദേഹമുണര്‍ത്തി.
ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ പാകിസ്താനെ തുടച്ചു കളയുകയും ഇന്ത്യയെ പിന്തുണക്കുകയും ചെയ്യും എന്ന് ട്രംപ് ഭീഷണിപ്പെടുത്തുന്നതായി കഴിഞ്ഞ ദിവസം ഒരു വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.