പേര് ജുനൈദ് ആയതുകൊണ്ട് വിഡിയോ വൈറലായി. കമന്റുകളും പെരുകി. എന്നാല്‍, കൃത്യമായി പരിശോധിച്ചപ്പോള്‍ സീറ്റ് കീറുന്നതായി വീഡിയോയില്‍ ഉള്ളയാള്‍ ഡെറാഡൂണിലെ ഒരു കോച്ചിംഗ് ഇന്‍സ്ട്രക്ടറായ ധീരജ് അഗര്‍വാളാണെന്ന് കണ്ടെത്താനായി.
ഒരു മുസ്ലിം മെക്കാനിക് ബൈക്കിന്റെ സീറ്റു കീറുകയും ടയര്‍ പഞ്ചറാക്കുകയും ചെയ്യുന്നതായി ആരോപിക്കപ്പെടുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന രണ്ട് സ്‌കൂട്ടറുകളുടെ സീറ്റ് ഒരാള്‍ കീറുന്നതായാണ് വീഡിയോയില്‍ കാണിക്കുന്നത്. അതിന്റെ രണ്ടാം ഭാഗത്ത് ഒരാള്‍ ഒരു മിനി ട്രക്കിന്റെ ടയര്‍ പഞ്ചറാക്കുന്നതായും കാണാം.