വൈറല്‍ വീഡിയോ ഒരു സോഷ്യല്‍ എക്‌സ്‌പെരിമെന്റിന്റെ ഭാഗമായി തയ്യാറാക്കിയതാണെന്നും ഹിന്ദു-മുസ്‌ലിം ഭായി ഭായി ആണെന്ന് വ്യക്തമായെന്നും അവസാനം വിശദീകരിക്കുന്നുമുണ്ട്.
മുസ്ലിം വേഷധാരിയായ യുവാവ് ഹിന്ദു യുവാവിനോട് പള്ളിയിലെ ഇഫ്താര്‍ പാര്‍ട്ടിയില്‍ നിന്ന് എണീറ്റു പോകാന്‍ ആവശ്യപ്പെടുന്നതും ബഹളവുമടങ്ങിയ ഒരു വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഒരു മുസ്ലിം യുവാവ്, കാവി മേല്‍വസ്ത്രം ധരിച്ച ഹിന്ദു യുവാവിനോട് ഇഫ്താര്‍ സംഗമത്തില്‍ നിന്ന് എഴുന്നേറ്റു പോവാന്‍ ആവശ്യപ്പെടുന്നതാണ് വീഡിയോയില്‍. ഈ വീഡിയോ വര്‍ഗീയ കമന്റുകളോടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയുണ്ടായി.