ഖുനൂത് സംബന്ധമായി മുസ്ലിം ലോകത്ത് ആദ്യ നൂറ്റാണ്ടു മുതലേ മൂന്ന് തലത്തലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. എങ്കിലും നമസ്‌കാരത്തേക്കാള്‍ ദൈര്‍ഘ്യമേറിയതും ഒരുവേള നമസ്‌കാരത്തേക്കാള്‍ പ്രാധാന്യം നല്‍കിക്കൊണ്ടും കണ്ടുവരുന്ന ഖുനൂത് മുന്‍ഗാമികള്‍ക്ക് അപരിചിതമാണ്.
ചോദ്യം: കേരളത്തിലെ സമസ്ത വിഭാഗങ്ങള്‍ സുബ്ഹ് നമസ്‌കാരത്തില്‍ ഖുനൂത് സ്ഥിരമായി ഓതിവരുന്നു. ഇതിനെ വിമര്‍ശിക്കുന്ന മുജാഹിദുകള്‍ പറയാറുള്ളത്, പ്രവാചകന്‍(സ) സ്ഥിരമായി ഖുനൂത്ത് ഓതിയിരുന്നില്ലെന്നും വിപത്തുകള്‍ നേരിട്ട സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഖുനൂത് നിര്‍വഹിച്ചിരുന്നതെന്നുമാണ്.