സാമ്പത്തിക വിനിമയങ്ങള്‍ നീതിപൂര്‍വകവും ചൂഷണ മുക്തവുമായിരിക്കണം എന്നതാണ് ശരീഅത്ത് നിര്‍ദേശം. ഒരാള്‍ക്ക് പണം അടിയന്തരമായി ആവശ്യമായിവരുന്ന സാഹചര്യം മുതലെടുക്കുന്ന പ്രശ്‌നം ഇവിടെയുണ്ട്.
ചോദ്യം: വീട് പണയത്തിന് കൊടുക്കാമോ? ഒരാള്‍ ഒരു നിശ്ചിത സംഖ്യ സ്വീകരിച്ച് വീട് പണയത്തിന് കൊടുക്കുന്നു. കാലാവധി കഴിയുമ്പോള്‍ തുക തിരികെ നല്‍കുന്നു. ഇതിനിടയില്‍ വാടകയോ മറ്റോ നല്‍കുന്നില്ല. ഇത്തരം ഇടപാടുകളുടെ, പണയത്തിന് നല്‍കുമ്പോഴുള്ള ഇസ്‌ലാമിക വിധി എന്തൊക്കെയാണ്?
അബ്ദുല്‍ വാഹിദ് കെ, കോഴിക്കോട്
ഉത്തരം: നമ്മുടെ നാട്ടില്‍ ലീസിന് കൊടുക്കുക, പണയത്തിന് നല്‍കുക എന്ന പേരില്‍ അറിയപ്പെടുന്ന ഇടപാടാണിത്. ഒന്നിലധികം വീക്ഷണങ്ങള്‍ ഈ വിഷയത്തിലുണ്ട്. പണയവസ്തു രണ്ടാമന് ഉപയോഗിക്കാന്‍ പാടില്ല എന്നാണ് ഇമാം അബൂ ഹനീഫ പറയുന്നത്.
കറവ മൃഗം, കൃഷി തുടങ്ങിയ പണയ വസ്തുക്കള്‍ ഉപയോഗിക്കാമെന്നും പറയുന്നുണ്ട്; കാരണം അവയുടെ പരിചരണവും രണ്ടാമന്റെ ബാധ്യതയാകുന്നു. എന്നാല്‍ വീട്, മറ്റു കെട്ടിടങ്ങള്‍ എന്നിവ ഇതുപോലെയാണോ?
പത്ത് ലക്ഷം രൂപയ്ക്ക് രണ്ട് വര്‍ഷത്തേക്ക് വീട് പണയത്തിന് നല്‍കുന്നു എന്നു കരുതുക. പതിനായിരം രൂപ മാസ വാടകയുള്ളതായിരിക്കാം വീട്. അവധിക്ക് ശേഷം പത്ത് ലക്ഷം രണ്ടാമന് തിരികെ ലഭിക്കുന്നു. യഥാര്‍ഥത്തില്‍ അയാള്‍ രണ്ടു വര്‍ഷം താമസിച്ചതിന് 2.4 ലക്ഷം വാടക ഉടമസ്ഥന് ലഭിക്കണം.
ഇടപാടുകള്‍ ഏതുമാകട്ടെ, ഇരു കക്ഷികളുടേയും പരസ്പര സംതൃപ്തിയോടെ നടക്കുമ്പോള്‍ മാത്രമെ, മതപരമായി അത് കുറ്റമുക്തമാവുകയുള്ളു. അതനുസരിച്ച് സൂക്ഷ്മതയോട് അടുത്തുനില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്.
ഇവിടെ പത്ത് ലക്ഷം കൊടുത്തിട്ട് രണ്ട് വര്‍ഷത്തിന് ശേഷം 12,40,000 രൂപ തിരിച്ചുകിട്ടുകയാണല്ലോ തത്വത്തില്‍. അപ്പോള്‍ അധിക തുകക്ക് പകരമായി അയാള്‍ക്ക് ലഭിച്ച താമസ സൗകര്യം പലിശ സമാനമായാണ് കാണുന്നത്.
രണ്ട് കക്ഷികളുടെയും പരസ്പര ധാരണ പ്രകാരം രണ്ടാമന് വീട് ഉപയോഗിക്കാം എന്ന വീക്ഷണവുമുണ്ട്. സാമ്പത്തിക വിനിമയങ്ങള്‍ നീതിപൂര്‍വകവും ചൂഷണ മുക്തവുമായിരിക്കണം എന്നതാണ് ശരീഅത്ത് നിലപാട്. ഒന്നാമന് പണം അടിയന്തരമായി ആവശ്യമായ സാഹചര്യം രണ്ടാമന്‍ മുതലെടുക്കുകയാണ് എന്നതാണ് ഇവിടെ വിമര്‍ശിക്കപ്പെടുന്നത്.
'ലാ ളററ വലാ ളിറാറ...' (ഇബ്‌നു മാജ) എന്ന നബിവചനം ശ്രദ്ധേയമാണ്. സ്വയം പ്രയാസപ്പെടാനോ മറ്റുള്ളവര്‍ക്ക് പ്രയാസമേല്പിക്കാനോ പാടില്ല. മനുഷ്യ ബന്ധങ്ങളിലും സാമ്പത്തിക ഇടപാടുകളിലും പാലിക്കേണ്ട അടിസ്ഥാനപരമായ നൈതികയാണിത്.
ഇടപാടുകള്‍ ഏതുമാകട്ടെ, ഇരു കക്ഷികളുടേയും പരസ്പര സംതൃപ്തിയോടെ നടക്കുമ്പോള്‍ മാത്രമെ, മതപരമായി അത് കുറ്റമുക്തമാവുകയുള്ളു (ഖുര്‍ആന്‍ 4/29). അതനുസരിച്ച് സൂക്ഷ്മതയോട് അടുത്തുനില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്.