ചടങ്ങ് നിൽക്കൽ ഇസ്‌ലാമികമാണോ?


ദമ്പതിമാർക്കിടയിൽ പരിഹരിക്കാൻ കഴിയാത്ത ശാരീരിക മാനസിക പ്രശ്നങ്ങൾ ഉണ്ടാവുന്ന സന്ദർഭങ്ങളിലാണ് ഇസ്‌ലാം വിവാഹമോചനം അഥവാ ത്വലാഖ് അനുവദിച്ചിരിക്കുന്നത്.

? പരിശുദ്ധ ഖുർആൻ സൂറത്ത് അൽ ബഖറയിലെ 230-ാം വചനത്തിൽ മൂന്ന് പ്രാവശ്യം വിവാഹ മോചനം ചെയ്ത ഒരു സ്ത്രീയെ ആദ്യ ഭർത്താവിന് വീണ്ടും വിവാഹം ചെയ്യണമെങ്കിൽ ആ സ്ത്രീ വേറെ ഒരാളെ വിവാഹം ചെയ്ത് അയാൾ അവളെ ത്വലാഖ് ചെയ്തിരിക്കണമെന്ന നിയമം പറയുന്നു. അതിൽ ആ ഒരു സ്ത്രീയെ ചൂഷണം ചെയ്യാനുള്ള പഴുത്‌ ഉണ്ടെന്ന് തോന്നുന്നില്ലേ? രണ്ട് ത്വലാഖിനും ഇല്ലാത്ത ഒരു നിബന്ധന എന്തിനാണ് നിശ്ചയിച്ചത്? യഥാർത്ഥ ആശയം വിശദമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.