ഇന്ന് രാജ്യത്തെ മുസ്ലിംകള്‍ അനുഭവിക്കുന്ന കൂടുതല്‍ വിശാലമായ ഉത്കണ്ഠയെയാണ് ഈ ചോദ്യം പ്രതിഫലിപ്പിക്കുന്നത്.
സുപ്രീം കോടതി നടപടികള്‍ ഓണ്‍ലൈനായി കേട്ടുകൊണ്ടിരിക്കെ, ചീഫ് ജസ്റ്റിസ് തന്റെ പ്രസിദ്ധമായ ആ 'കോക്രോച്ച്' പരാമര്‍ശം നടത്തിയപ്പോള്‍, അത് വലിയ ജനകീയ പ്രതികരണങ്ങള്‍ക്ക് വഴിവെക്കുമെന്ന് ചിന്തിച്ചത് ഓര്‍ക്കുന്നു. രാജ്യത്തെ പരമോന്നത കോടതിയില്‍നിന്നുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് അപൂര്‍വമാണല്ലോ.
