കുട്ടികളുടെ കൂട്ടുകാര്‍ ആരാവണം!


പഴയ കാല രക്ഷിതാവായി കുട്ടിയുടെ മുന്നില്‍ രാജാവ് കളിക്കുന്നവരാണ് പലരും. അതുകൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസ ചിന്തകളിലേക്ക് സുഹൃത്തിനെപ്പോലെ കടന്നുചെല്ലാന്‍ കഴിയാതെ പല രക്ഷിതാക്കളും പരാജിതരാവുന്നു.

മുല്ലാ നസ്റുദ്ദീന്‍ വരാന്തയില്‍ ഇരിക്കുന്ന നേരം, വൈകി വന്ന മകനെ രൂക്ഷമായൊന്ന് നോക്കി. ദേഷ്യം സഹിക്കാന്‍ കഴിയാതെയായപ്പോള്‍ മകനെ നന്നായി അടിക്കുകയും ചെയ്തു.
'എന്തിനാണ് എന്നെ അടിച്ചത്' എന്ന ചോദ്യത്തിന് 'നേരം വൈകി വന്നതുകൊണ്ട്' എന്ന് മുല്ല മകന് മറുപടിയും നല്‍കി.