ഭക്ഷണം കിട്ടാത്ത ഒരാളെക്കാള്‍ വിദ്യാഭ്യാസം കിട്ടാത്ത ഒരാളെ കുറിച്ചാണ് ഞാന്‍ സങ്കടപ്പെടുന്നത്


ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ പിന്നാക്കമായിരുന്ന മലബാര്‍, സ്വാതന്ത്ര്യത്തിനുശേഷം തിരുവിതാംകൂറിന്റെ കോളനിയായി മാറുകയായിരുന്നു. കേരളത്തില്‍ പുരോഗതി ഉണ്ടായത് തിരുകൊച്ചിയില്‍ മാത്രമാണ്. ജനാധിപത്യത്തില്‍ ചോദിക്കുന്നവര്‍ക്കേ അവകാശങ്ങള്‍ കിട്ടൂ എന്നതിനാല്‍ മലബാറിന്റെ വികസനത്തിനു വേണ്ടി ഒരു മൂവ്‌മെന്റ് തന്നെ രൂപപ്പെടണം.

കേരളത്തിലെ ഏറ്റവും പിന്നാക്ക ജില്ലയാണ് വയനാട്. പതിമൂന്നാം സ്ഥാനത്താണ് കാസര്‍കോട് ജില്ല. വിദ്യാഭ്യാസ പിന്നാക്കാവസ്ഥയാണ് ഈ ജില്ലകളില്‍ ഏറ്റവും ഗുരുതരമായുള്ളത്. ഭക്ഷണം കിട്ടാത്ത ഒരാളെക്കാള്‍ വിദ്യാഭ്യാസം കിട്ടാത്ത ഒരാളെ കുറിച്ചാണ് ഞാന്‍ സങ്കടപ്പെടുന്നതെന്ന് വിക്ടര്‍ ഹ്യൂഗോ പറഞ്ഞിട്ടുണ്ട്.


ഡോ. കെ കെ എൻ കുറുപ്പ് മലബാര്‍ എജുക്കേഷന്‍ മൂവ്‌മെന്റ് ചെയർമാൻ, കാലിക്കറ്റ് സര്‍വകലാശാല മുൻ വൈസ് ചാന്‍സലർ