വിദേശ പഠനം; വായ്പയിലും കടത്തിലും കേരളം നമ്പര്‍ വണ്‍!


വിദേശത്തെ മികച്ച സ്ഥാപനങ്ങളില്‍ നല്ല കോഴ്‌സുകള്‍ ചെയ്ത് താന്‍ ആഗ്രഹിക്കുന്ന മേഖലയില്‍ കരിയര്‍ കെട്ടിപ്പടുക്കണം എന്ന ലക്ഷ്യത്തോടെ വിദേശ വിദ്യാഭ്യാസത്തിലേക്ക് കടക്കുന്ന വിദ്യാര്‍ത്ഥികള്‍ നന്നേ കുറവാണ്.

വിദേശ വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ട്രെന്റായി മാറിയിരിക്കുകയാണ്. ഒരു കരിയര്‍ ഗൈഡ് എന്ന നിലയില്‍ വിദേശ പഠനവുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നു കേള്‍ക്കാനിടയായിട്ടുണ്ട്. ഏറെ കൗതുകകരമെന്തെന്നാല്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് വിദേശത്തെ പഠനവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നവരില്‍ നല്ലൊരു ശതമാനവും.