പരന്ന വായന, കലാഭിരുചികളില്‍ പരിശീലനം, കായിക പരിപോഷണം തുടങ്ങിയവയ്ക്ക് അവസരങ്ങള്‍ ഏറെയാണ്. വെറും പഠനം കൊണ്ടോ അതുവഴിയുള്ള മാര്‍ക്ക് കൊണ്ടോ ഉയരങ്ങള്‍ താണ്ടാന്‍ കഴിയാത്ത കാലമാണിത്
ഒരു സ്‌കൂള്‍കാലം കൂടി പടികടന്നെത്തിയിരിക്കുന്നു. അക്ഷരവെളിച്ചം നുകരാന്‍ വിദ്യാലയത്തിന്റെ തിരുമുറ്റത്തെത്തുന്നവരും കൂടുതല്‍ പഠിക്കാന്‍ വിദ്യാലയം മാറുന്നവരും 10 കഴിഞ്ഞ് 11ല്‍ എത്തുന്നവരുമൊക്കെ പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കുകയാണ്.