ആര്‍ജവമുള്ള നിലപാട് പ്രഖ്യാപിച്ച് അധികാരത്തിലേറിയതിനു പിന്നാലെ മന്ത്രിമാര്‍ പലതും പെട്ടെന്നു മറന്നുപോകുന്നുണ്ടോ?
സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാന്‍ തങ്ങളില്ലെന്ന ആര്‍ജവമുള്ള നിലപാട് പ്രഖ്യാപിച്ച് തെരഞ്ഞൈടുപ്പിനെ നേരിട്ട യു ഡി എഫ് അധികാരത്തിലേറിയതിനു പിന്നാലെ മന്ത്രിമാര്‍ പലതും പെട്ടെന്നു മറന്നുപോകുന്നുണ്ടോ? സര്‍ക്കാരിനെ വിലയിരുത്താന്‍ കാലമായിട്ടില്ലെങ്കിലും ചിലരുടെ ധൃതിപിടിച്ച നിലപാടുകളാണ് ഇത്തരമൊരു സന്ദേഹത്തിനു പ്രേരകം.
