ചെറിയ കുട്ടി അടുത്ത ബന്ധുവിനാല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിഷയം, കുട്ടിയെ അമ്മ പുഴയിലെറിഞ്ഞുകൊന്ന സംഭവം മനുഷ്യരില്‍ ഭയവും അവിശ്വാസവും പടര്‍ത്താനിടയാക്കുമ്പോള്‍, സമൂഹത്തിനും അധികൃതര്‍ക്കും ചില ഉത്തരവാദിത്തങ്ങളുണ്ട്.
എറണാകുളം മൂഴിക്കുളത്ത് നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന അമ്മ സന്ധ്യയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നു. കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് പരാതി കൊടുത്ത് മണിക്കൂറുകള്‍ കഴിഞ്ഞാണ് മൃതദേഹം പുഴയില്‍ നിന്നു കിട്ടിയത്. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ കണ്ടെത്തലിനെ തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിതൃസഹോദരന്‍ പിടിയിലായിരിക്കുന്നു.