ഫെഡറല്‍ സംവിധാനം തകര്‍ത്തു കളയുന്ന ഏകാധിപത്യ പ്രവണതയാണ് പുതിയ കരടിലുള്ളത്. സര്‍വകലാശാല പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നുണ്ട്. എന്നാല്‍, അധികാരങ്ങളൊന്നുമില്ല എന്ന സ്ഥിതി ക്രമേണ സര്‍വകലാശാലകളെ കേന്ദ്ര സര്‍ക്കാറിന്റെ സ്ഥാപനമായി പരിവര്‍ത്തിപ്പിക്കും.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്നത് യു ജി സിയാണ്. സംസ്ഥാന- കേന്ദ്ര സര്‍വകലാശാലകള്‍ എന്നൊക്കെ വിഭജനമുണ്ടെങ്കിലും ഫലത്തില്‍ എല്ലാം കേന്ദ്രസര്‍ക്കാറിന്റെ യു ജി സി നിബന്ധനകള്‍ക്ക് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏകീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് യു ജി സിയുടെ സ്ഥാപക ലക്ഷ്യം.