ഭാവി നേതാക്കളെ രൂപപ്പെടുത്തേണ്ട വിദ്യാര്‍ഥി രാഷ്ട്രീയത്തെ വ്യവസ്ഥാപിതമായി നിശ്ശബ്ദമാക്കുന്ന കാഴ്ചയാണ് ജാമിഅഃയില്‍ എന്നും കണ്ടിട്ടുള്ളത്.
നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ജാമിഅഃ മില്ലിയ ഇസ്ലാമിയയില്‍ വിദ്യാര്‍ഥി യൂണിയന്‍ പുനഃസ്ഥാപിക്കുന്നുവെന്നത് ഏറെ ആഹ്ലാദകരമായ വാര്‍ത്തയാണ്. അലീഗഢും ജാമിഅഃ മില്ലിയയും ഇന്ത്യന്‍ മുസ്ലിംകളുടെ രണ്ട് അഭിമാന പ്രതീകങ്ങളാണ്.
