യാത്രാപദ്ധതി എന്നതിലുപരി, സ്ത്രീശാക്തീകരണത്തിന്റെ മികച്ച സാമ്പത്തിക മാതൃകയാകേണ്ടതാണ് പ്രിയദര്‍ശിനി.
പുതിയ യു ഡി എഫ് സര്‍ക്കാരിന്റെ ജനപ്രിയ പ്രഖ്യാപനമായ 'പ്രിയദര്‍ശിനി' പദ്ധതി കൊട്ടിഘോഷിക്കപ്പെടുമ്പോഴും കേരളത്തിന്റെ വികസന ഭൂപടത്തില്‍ നിന്നും ഭരണകൂടത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ നിന്നും മലബാര്‍ വീണ്ടും നിഷ്‌കരുണം തഴയപ്പെടുന്നു. കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതി സാമൂഹികമായി ഒട്ടേറെ ഗുണഫലങ്ങള്‍ നല്‍കുന്ന മികച്ച തീരുമാനമാണ്.
