ഭരണഘടനയെ അട്ടിമറിക്കുന്നു എന്ന് മാത്രമല്ല, മുസ്‌ലിം സമുദായത്തിന് നേരെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ഔദ്യോഗിക പരിവേഷം നല്‍കാനും പുതിയ വഖഫ് നിയമം വ്യാപകമായി ഉപയോഗിക്കപ്പെട്ടു.
വഖഫ് ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയതിനെ തുടര്‍ന്ന് നിരവധി ഹരജികളാണ് സുപ്രീംകോടതിയുടെ മുമ്പിലെത്തിയത്. അതിനെ മുന്‍നിര്‍ത്തി സുപ്രീംകോടതിയില്‍ നടന്ന സംവാദം ഭരണഘടനാപരമായും ചരിത്രപരമായും ഏറെ പ്രസക്തമാണ്.