ആഘോഷങ്ങളൊന്നുമില്ലാത്ത വരണ്ട കാലത്ത് നിലവില്‍വന്ന ആചാരമാണോ രണ്ടു പെരുന്നാളുകള്‍?
എല്ലാം ആഘോഷിക്കണം എന്ന മാനസികാവസ്ഥയിലാണ് ഇന്ന് മഹാഭൂരിപക്ഷവും ജീവിക്കുന്നത്. ജീവിതത്തിലെ ഓരോ സന്ദര്‍ഭവും ആഘോഷമാക്കി മാറ്റുക എന്നത് ഒരു സാധാരണ കാര്യമായി മാറിയിരിക്കുന്നു. മിക്കപ്പോഴും ഇത്തരം ആഘോഷങ്ങള്‍ ധൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും വേദി കൂടിയാണ്.
