അന്ധവിശ്വാസവും ലഹരിയും; സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കുക

എഡിറ്റർ

ജനകീയ കൂട്ടായ്മകളിലൂടെ മാത്രമേ ലഹരി മാഫിയയെ അടക്കിനിര്‍ത്താന്‍ സാധിക്കൂ. ഓരോ നാട്ടിലെയും യുവാക്കളും രാഷ്ട്രീയ പാര്‍ട്ടികളും മത സാമൂഹിക സംഘടനകളും ഒത്തൊരുമിച്ച് നിന്നാല്‍ ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങളെ കണ്ടെത്താനും ഇല്ലാതാക്കാനും സാധിക്കും.

ഴിഞ്ഞ ആഴ്ചയില്‍ കേരളത്തെ ആശങ്കപ്പെടുത്തിയ രണ്ട് സംഭവങ്ങള്‍ അന്ധവിശ്വാസം, ലഹരി എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു. ഒന്ന്, നെയ്യാറ്റിന്‍കര ഗോപന്റെ സംസ്‌കാര ചടങ്ങുകള്‍. രണ്ട്, ലഹരിക്കടിപ്പെട്ട മകന്‍ മാതാവിനെ കൊലപ്പെടുത്തിയത്. മലയാളികള്‍ എത്തിച്ചേര്‍ന്ന സാംസ്‌കാരിക അപച്യുതികളുടെ അടയാളമാണ് രണ്ട് സംഭവങ്ങളും.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം