വിജയത്തില്‍ സന്തോഷമുണ്ടാവുക സ്വാഭാവികമാണ്, പക്ഷെ അതിരു കടക്കുന്നത് പക്വതയമില്ലായ്മയാണ്. വിജയം ഒരാളുടെ ശ്രേഷ്ഠതയുടെ അംഗീകാര പത്രമല്ല.
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഡിസംബര്‍ 11ഓടെ പൂര്‍ത്തിയായി. 13ന് വോട്ടെണ്ണുകയും ചെയ്യും. ഒരു മാസത്തിനടുത്ത ദിവസങ്ങളില്‍ നടന്ന കൊടുമ്പിരി കൊണ്ട പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പര്യവസാനത്തിലാണ് വോട്ടെടുപ്പും തുടര്‍ന്ന് വോട്ടെണ്ണലും നടക്കുക. അവകാശവാദങ്ങള്‍ക്കപ്പുറത്ത് ചിലര്‍ വിജയിക്കും ചിലര്‍ പരാജയപ്പെടും.
