തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതുകൊണ്ട് ലോക്‌സഭ, നിയമസഭാ വോട്ടര്‍പട്ടികയിലും പേരുണ്ടാകുമെന്ന് കരുതരുത്.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചിരിക്കുന്നു. ഈ നിര്‍ണായക സമയത്ത് തന്നെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം കൊണ്ടുവന്നത്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വോട്ടര്‍പട്ടിക വ്യത്യസ്തമാണ് എന്ന് മനസ്സിലാക്കാത്തവര്‍ക്ക് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇത് കാരണമായിട്ടുണ്ട്.
