പാഠ്യപദ്ധതി പരിഷ്‌കരണം പദ്ധതിയുടെ അവിഭാജ്യ ഘടകമായിരിക്കെ, ഫണ്ട് മാത്രം കൈപ്പറ്റാമെന്ന കണക്കുകൂട്ടല്‍ യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ല.
ദേശീയ വിദ്യാഭ്യാസ നയം (NEP 2020) പൂര്‍ണമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'പിഎം ശ്രീ' (PM SHRI) പദ്ധതിയില്‍ തുടരാനുള്ള കേരളത്തിന്റെ തീരുമാനം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവാണ്.
