ഭീകരാക്രമണത്തിനിടെ ജീവന്‍ പരിഗണിക്കാതെ സഞ്ചാരികളുടെ രക്ഷക്കെത്തിയത് കശ്മീരുകാരായിരുന്നു. ബൈസരണ്‍ താഴ്വരയിലോ പരിസരത്തോ സൈന്യത്തിന്റെയോ പൊലീസിന്റെയോ സാന്നിധ്യമില്ലായിരുന്നു.
ഇന്ത്യയുടെ മിനി സ്വിറ്റ്സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന അതിമനോഹരമായ ഭൂപ്രദേശമാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലി. ലിഡെര്‍ നദീ തീരത്ത് സ്ഥിതി ചെയ്യുന്ന വശ്യഭംഗിയുള്ള പച്ചപ്പുല്‍മേടുകള്‍ നിറഞ്ഞ പ്രദേശം സഞ്ചാരികള്‍ വിഹരിക്കാന്‍ ആഗ്രഹിക്കുന്ന താഴ്വരയാണ്.