സംഘടന സാംസ്‌കാരിക മൂലധനം; വിശ്രമകാലം ഇല്ല

എഡിറ്റർ

കൃത്യവും വ്യക്തവുമായ പ്രാമാണിക സമീപനമാണ് ഒരു മുസ്‌ലിമിന്റെ ജീവിത വ്യവഹാരങ്ങളെ നിര്‍ണയിക്കേണ്ടത് എന്നാണ് ഇസ്‌ലാഹി പ്രസ്ഥാനം പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. പ്രാമാണിക പ്രതിബദ്ധതയില്‍ ഉറച്ച് നിന്ന് ആശയ വിനിമയത്തിന്റെ നൂതന ഉപാധികള്‍ സ്വീകരിക്കാനും കേരള മുസ്‌ലിം സാംസ്‌കാരിക മൂലധനത്തിന്റെ വിഭവശേഷി വര്‍ധിപ്പിക്കാനും സംഘടനയ്ക്കു കഴിയണം.

സ്‌ലാഹി പ്രസ്ഥാനത്തിന്റെ മുഴുവന്‍ ഘടകങ്ങളുടെയും അംഗത്വ വിതരണവും ശാഖ മുതല്‍ സംസ്ഥാന തലം വരെയുള്ള തെരഞ്ഞെടുപ്പുകളും പൂര്‍ത്തിയായിരിക്കുന്നു. എല്ലാ ഘടകങ്ങളുടെയും സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നുകഴിഞ്ഞു. വ്യവസ്ഥാപിതമായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ ആദര്‍ശ പ്രചാരണം സാധ്യമാക്കുന്നുവെന്നതാണ് ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പ്രത്യേകത.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം