യുദ്ധം നല്‍കുന്ന ബഹുമുഖ പാഠങ്ങള്‍

എഡിറ്റർ

പുതിയ കാലത്ത് യുദ്ധം വെടിക്കോപ്പുകളുടെ മാത്രം പ്രയോഗമല്ല. ഇന്‍ഫര്‍മേഷന്‍ വാര്‍ എന്ന് വിളിക്കാവുന്ന, യുദ്ധം സംബന്ധിച്ച നരേറ്റീവുകളും പ്രതിഫലനങ്ങളും അപ്പപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലും ഔദ്യോഗിക ഹാന്‍ഡിലുകളിലും വരേണ്ടതുണ്ട്.

തിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുന്നതിനായി ഇന്ത്യ തുടങ്ങിവെച്ച ഓപറേഷന്‍ സിന്ദൂര്‍ താത്ക്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്ന സൈനികരെയും ലക്ഷ്യമിട്ടുകൊണ്ടാണ് ആക്രമണം നടത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ തിരിച്ചടി നല്‍കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം