സമ്പാദ്യവും ചെലവഴിച്ച വഴിയും വിചാരണ ചെയ്യപ്പെടാതെ പരലോകത്ത് ഒരാളും ഒരടി മുന്നോട്ട് നീങ്ങുകയില്ല എന്നു പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. സ്വന്തം സമ്പാദിച്ച പണമല്ലേ എന്ന് കരുതി പോലും അമിതമായി വ്യയം ചെയ്യാന്‍ പാടില്ല.
ആഡംബര ജീവിതം മോഹിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ എണ്ണം പെരുകുകയാണ്. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതിയുടെ മൊഴികള്‍ പ്രകാരം ആഡംബരവും ധൂര്‍ത്തുമാണ് ഈ കുറ്റകൃത്യത്തിലേക്കുള്ള വഴിതുറന്നത് എന്ന് കാണാനാവും.