ലഹരി വ്യാപനം തടയാനുള്ള ഒന്നാമത്തെ ഉത്തരവാദിത്തം ഭരണകൂടത്തിനാണ്. നിയമം നടപ്പിലാക്കേണ്ട ചിലര്‍ തന്നെ ലഹരി മാഫിയയില്‍ നിന്ന് പണം കൈപ്പറ്റുന്ന സ്ഥിതി കാര്യങ്ങളെ വല്ലാതെ വഷളാക്കിയിരിക്കുന്നു.
ലഹരി ഉപയോഗം മൂലമുള്ള ആക്രമണവും ക്രിമിനല്‍ സ്വഭാവവും പെരുകിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ചുറ്റും. സമീപകാലത്തായി പൊലീസും അധികാരികളും ലഹരി വേട്ട വ്യാപകമാക്കിയപ്പോള്‍ ദിനേന പുറത്ത് വരുന്ന വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നതാണ്. സാധാരണ സിന്തറ്റിക് ലഹരി വേട്ടയില്‍ ചെറിയ അളവിലുള്ള പദാര്‍ഥങ്ങളാണ് പിടിക്കപ്പെടാറുള്ളത്.