കരാര്‍ പ്രകാരം ഹമാസ് ബന്ദികളെ കൈമാറി. എന്നാല്‍ ഒന്നാം ഘട്ടം പിന്നിട്ട് രണ്ടാംഘട്ട നടപടികളിലേക്ക് കടക്കുന്നതിനു മുമ്പായി ഇസ്രായേല്‍ ലോകമനസ്സാക്ഷിയെ തന്നെ വഞ്ചിച്ചിരിക്കുന്നു.
ചോരക്കൊതി എന്ന വാക്കിന്റെ പര്യായമാണ് ഇസ്രായേല്‍. ചെറിയൊരു ഇടവേളക്കു ശേഷം ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം ആരംഭിച്ചിരിക്കുന്നു. 2025 ജനുവരി മുതല്‍ നടപ്പിലാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടാണ് ഇസ്രായേല്‍ അവരുടെ സഹജസ്വഭാവം കാണിച്ചത്. അമേരിക്ക, ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാഷ്ട്രങ്ങളുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്.