നിരന്തരം തെറ്റുന്ന വാര്‍ത്തകള്‍; ചോരുന്ന വിശ്വാസ്യത

എഡിറ്റർ

ബ്രേക്കിംഗ് ന്യൂസുകള്‍ പലതും വൈകാതെ വ്യാജമാണെന്ന് തെളിയുമ്പോള്‍ ജനങ്ങളില്‍ മാധ്യമ അവിശ്വാസം സൃഷ്ടിക്കപ്പെടും.

ദൃശ്യമാധ്യമങ്ങള്‍, പ്രത്യേകിച്ച് മലയാളം വാര്‍ത്താ ചാനലുകള്‍, റേറ്റിംഗും വ്യൂവര്‍ഷിപ്പും കൂട്ടാന്‍ വേണ്ടി നടത്തുന്ന കോപ്രായങ്ങള്‍ അതിരു കടക്കുന്നു എന്നു പറയാതെ വയ്യ. നിജസ്ഥിതി ഉറപ്പുവരുത്താത്ത വിവരങ്ങളും ഭാഗിക സത്യങ്ങളും വ്യാജവാര്‍ത്തകളും നിരന്തരം എയര്‍ ചെയ്യപ്പെടുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം