വന്‍ രാസലഹരി മാഫിയയുടെ ചുരുളാണ് പേരാമ്പ്ര ബി ആര്‍ സിയില്‍ നിന്ന് അഴിഞ്ഞു തുടങ്ങിയത്.
കോഴിക്കോട് പേരാമ്പ്ര ബി ആര്‍ സിയില്‍ മൂന്ന് താല്‍ക്കാലിക അധ്യാപകര്‍ രാസലഹരി കേസില്‍ അറസ്റ്റിലാവുകയും റിമാന്റു ചെയ്യപ്പെടുകയും ചെയ്ത വാര്‍ത്ത മനസ്സാക്ഷിയെ നടുക്കുന്നതത്രെ. ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ (ബി ആര്‍ സി) മുഖേനെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ട്രാക്ട് അധ്യാപകരാണ് രാസലഹരി വില്പന കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ടത്.
