പ്രതിപക്ഷത്തിന്റെ മുനയൊടിക്കാനുള്ള രാഷ്ട്രീയ തന്ത്രമായോ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നിലം പരിശാക്കാനുള്ള നീക്കമായോ പഹല്‍ഗാം സുരക്ഷാ ചര്‍ച്ചകളില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള ഉപായമായോ ജാതി സെന്‍സസ് മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
പതിറ്റാണ്ടുകള്‍ നീണ്ട മുറവിളികള്‍ക്കു ശേഷം രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നു. പ്രഥമദൃഷ്ട്യാ സ്വാഗതം ചെയ്യേണ്ട തീരുമാനമാണ് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് വാര്‍ത്താ സമ്മേളനത്തില്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്.