യൗവനം സങ്കീര്‍ണതയിലൂടെ നീങ്ങുമ്പോള്‍ ചൂരല്‍ ഒറ്റമൂലിയോ?

എഡിറ്റർ

കോടതി നിരീക്ഷണം പൊതുവെ സ്വാഗതാര്‍ഹമാണ്. എന്നാല്‍ ചൂരല്‍ എന്ന ഒറ്റമൂലി കൊണ്ട് സങ്കീര്‍ണമായ കൗമാര പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്.

വിദ്യാര്‍ഥികളുടെ അച്ചടക്കം ഉറപ്പിക്കാന്‍ അധ്യാപകര്‍ ചൂരല്‍ കരുതട്ടെയെന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ വെറുതെ കേസെടുക്കരുതെന്നുമുള്ള കേരള ഹൈക്കോടതി പരാമര്‍ശം ഗൗരവമുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തുന്നുണ്ട്. ചൂരല്‍ പ്രയോഗിക്കാതെ വെറുതെ കൈയില്‍ കരുതുന്നതു പോലും കുട്ടികളില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും, കുട്ടികളുടെ നല്ല ഭാവിക്കായി ചെറു ശിക്ഷ നല്‍കിയാല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുമെന്ന ഭയത്തോടെ അധ്യാപകര്‍ ജോലി ചെയ്യേണ്ടിവരരുതെന്നും കോടതി ചൂണ്ടിക്കാട്ടി.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം