അമേരിക്കൻ തിരഞ്ഞെടുപ്പ്: മുസ്‌ലിം വോട്ടുകൾക്ക് എന്തു സംഭവിച്ചു?


ലോകമെമ്പാടുമുള്ള രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളെയും പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് അമേരിക്കൻ തിരഞ്ഞെടുപ്പിൽ രണ്ടാം തവണയും വിജയം നേടിയിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്.

ശതകോടീശ്വരനായ ട്രംപ് അമേരിക്കയുടെ സാമ്പത്തിക രംഗത്തെ സൂപ്പർഎലീറ്റിൽ പെട്ടയാളാണെങ്കിലും, ആഭ്യന്തര തൊഴിലാളിവർഗത്തിന്റെ സാമ്പത്തിക ദുരവസ്ഥയിൽ നിന്നും ധനികാധിപത്യ (പ്ലൂട്ടോക്രസി) വ്യവസ്ഥയിൽ നിന്നും ഒരു രക്ഷകനായും അവതരിക്കാനാണ് ട്രംപ് ഈ പ്രാവശ്യം ശ്രമിച്ചത്.